Thursday, March 6, 2014

ഒരു അഭിമുഖം പഠിപ്പിക്കുന്നത്

ചെറുപ്പം തൊട്ടേ ഞാന്‍ ഒരു വിശ്വാസിയല്ല. ഏതു വ്യക്തിയേയും                       സംഭവത്തെയും       ആദ്യം ഇത്തിരി സംശയത്തോടെ മാത്രമേ വീക്ഷിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ദിവ്യത്വം കല്പിക്കപ്പെട്ടവരെ അംഗീകരിക്കാറുമില്ല. എങ്കിലും സുധാമണിയെന്ന മുക്കുവപ്പെണ്ണ് ലോകം ആദരിക്കുന്ന അമൃതാനന്ദമയി ആയി ഉയര്‍ന്നതില്‍ അവരെ മനസ് കൊണ്ട് അഭിനന്ദിക്കാറുണ്ടായിരുന്നു. ആരാധനയും ഇഷ്ടവുമൊന്നും തോന്നിയിട്ടേയില്ല. അവരെ ഇതുവരെ കണ്ടിട്ടില്ല. കാണണമെന്ന് തോന്നിയിട്ടുമില്ല.
24 കൊല്ലം മുമ്പ് അവിടെയുള്ള എന്റെ സുഹൃത്ത് അവരെക്കുറിച്ച് ഒരു തട്ടിപ്പുകാരി എന്ന നിലയില്‍ വളരെ അപ്രധാനമായി സംസാരിച്ചത് ഇന്നും എന്റെ മനസ്സില്‍ ഉണ്ടെന്നത് ഒരു സത്യമാണ്. കുറേക്കാലമായി മഠത്തെക്കുറിച്ച് വിവാദങ്ങള്‍ പുകയാന്‍ തുടങ്ങിയിട്ടുണ്ട ല്ലോ. അതില്‍ കുറെയൊക്കെ സത്യമുണ്ട് എന്നും തോന്നിയിരുന്നു. പ്രകൃതിയെക്കുറിച്ചും ജലത്തെക്കുറിച്ചുമൊക്കെയുള്ള അവരുടെ കാഴ്ചപ്പാട് അറിയാന്‍ കഴിഞ്ഞപ്പോള്‍,കഴിഞ്ഞ    ദിവസം വിജേഷിനോട് മാതാ അമൃതാനന്ദമയി സംസാരിക്കുന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. 'കുഴല്‍ക്കിണറില്ലേ? ഞങ്ങള്‍ മാത്രമാണോ നികുതി വെട്ടിപ്പ് നടത്തുന്നത്, മറ്റ് മതങ്ങളിലുള്ളവരും നടത്തുന്നില്ലേ?'എന്നൊക്കെ. ഒരു ലോകമാതാവ് ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്നാശ്ചര്യപ്പെട്ടു. ഇതാണോ സ്നേഹത്തിന്റെ വഴി?
എന്നാല്‍ അതൊക്കെ വളരെ നിസ്സാരം എന്ന് ജോണ്‍ ബ്രിട്ടാസ് അമൃത പ്രാണ എന്നറിയപ്പെട്ടിരുന്ന ഗെയല്‍ ട്രഡ്‌വെല്‍ എന്ന അമൃതാനന്ദമയി ശിഷ്യയുമായി നടത്തിയ അഭിമുഖം പീപ്പിള്‍ ടി.വി.യില്‍ കണ്ടപ്പോള്‍,അത് എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ദൈവമേ ഇത്രയും വൃത്തികേടുകള്‍ അടിഞ്ഞുകൂടിയ ഒരിടമാണോ അമൃതാനന്ദമയീ മഠം. ഇത്തരത്തിലൊരാളെയാണോ ശാസ്ത്രജ്ഞരും ഭരണനേതാക്കളും മാധ്യമങ്ങളും ആരാധിക്കുന്നത്?കൊണ്ടാടുന്നത്? ലക്ഷങ്ങള്‍ തൊഴുതു വണങ്ങുന്നത്? ഒരു ജനത ഇത്രയും വിഡ്ഢികളാകാമോ? ഇത്തരത്തിലുള്ള അന്ധമായ ഭക്തിയില്‍ നിന്നും ഏതെങ്കിലും കാലത്ത് ജനത്തിന് മോചനമുണ്ടാകുമോ?
ജോണ്‍ ബ്രിട്ടാസിന്റെ ധീരമായ പ്രവൃത്തിയെ അഭിനന്ദിക്കുന്നു. തിരിച്ചറിവുള്ളവരെങ്കിലും സത്യം അന്വേഷിക്കട്ടെ.

2 comments:

Harinath said...

സത്യം അന്വേഷിക്കട്ടെ...

Muralee Mukundan , ബിലാത്തിപട്ടണം said...

മാതാ അമൃതാനന്ദമയി സംസാരിക്കുന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. 'കുഴല്‍ക്കിണറില്ലേ? ഞങ്ങള്‍ മാത്രമാണോ നികുതി വെട്ടിപ്പ് നടത്തുന്നത്, മറ്റ് മതങ്ങളിലുള്ളവരും നടത്തുന്നില്ലേ?'എന്നൊക്കെ.

ഒരു ലോകമാതാവ് ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്നാശ്ചര്യപ്പെട്ടു...!

ഇതാണോ സ്നേഹത്തിന്റെ വഴി?